തകർപ്പൻ പ്രകടനവുമായി രജിഷ വിജയൻ; ‘മസ്തിഷ്ക മരണം’ ടീസർ പുറത്ത്, റിലീസ് ഈ മാസം തന്നെ

ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം സൈമൺസ് മെമ്മറീസിലെ പുതിയ ടീസർ പുറത്തിറങ്ങി. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് ടീസർ കണ്ടത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.
‘മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 2046 കാലഘട്ടത്തിൽ കഥ പറയുന്ന സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഒരുക്കുന്നത്. ലോക, ബ്ലേഡ് റണ്ണർ പോലെ വേറിട്ട കഥാലോകം സൃഷ്ടിക്കുന്ന ചിത്രത്തിൽ വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുണ്ട്. ഫെബ്രുവരി 27നാണ് ചിത്രം തിയേറ്ററുകൾ എത്തുന്നത്.
രജീഷ വിജയനെ കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യപ്രഭ, ആൻ ജമീല സലിം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നു. നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, പ്രൊജക്ട് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ.
Source link



