ഡൽഹിയിലേക്കുള്ള വിമാനം തകർന്നു, ഒരാൾ മരിച്ചു, വിമാനത്തിൽ രോഗിയടക്കം ഏഴുപേർ

ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ആംബുലൻസ് വിമാനം തകർന്ന് ഒരാൾ മരിച്ചതായി റിപ്പോർട്ട് തിങ്കളാഴ്ച വൈകുന്നേരം ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് വിമാനം തകർന്നുവീണത്. മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ കൊണ്ടുപോകുകയായിരുന്ന രോഗിയായ സഞ്ജയ് കുമാർ (41) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
വൈകുന്നേരം 7:11 ന് റാഞ്ചിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് വാരണാസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി 7:34 ന് ആശയവിനിമയവും റഡാർ ബന്ധവും നഷ്ടപ്പെടുകയായിരുന്നു. വിമാനത്തിൽ ഒരു രോഗി, ഒരു ഡോക്ടർ, ഒരു പാരാമെഡിക്കൽ സ്റ്റാഫ് , രണ്ട് അറ്റൻഡന്റുകൾ, ഒരു പൈലറ്റ്-ഇൻ-കമാൻഡ്, ഒരു സഹ-പൈലറ്റ് എന്നിവരുൾപ്പെടെ ഏഴുപേരായിരുന്നു ഉണ്ടായിരുന്നത്. റെഡ്ബേർഡ് എയർവേയ്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ BE9 വിമാനമാണ് അപകത്തിൽ പെട്ടത്. .ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്,
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തും.
Source link



