ഡർബി ടീസർ റിലീസ് ചെയ്ത് ടൊവിനോ തോമസ്

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ടീസർ റിലീസ് ചെയ്തു. ടൊവിനോ തോമസ് ആണ് റിലീസ് ചെയ്തത്. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ഓസ്‌ലർ സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ച ശിവരാജ്, ആലപ്പുഴ ജിംഖാന, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിൽ തിളങ്ങിയ ഫ്രാങ്കോ ഫ്രാൻസിസ്, അഞ്ചക്കൊള്ള കൊക്കാനിലെ പ്രവീൺ ടി. ജെ എന്നിവരോടൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിൻ റിഫാഹി, ഹബീബ് ഷാജഹാൻ, മനൂപ് എലാംബ്ര എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ക്യാമ്പസ് എന്റർടെയ്നറായ മുഴുനീള ആക്ഷൻ ചിത്രമായിരിക്കും ഡർബി . ആദം സാബിക്ക്, ഹരി ശിവറാം, അൽ അമീൻ, റിഷ് എൻ. കെ, അനു, ജസ്‌നിയ കെ, ജയദീഷ്, ശിവരാജ്, ആൻ മെർലറ്റ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ് എന്നിവരാണ് മറ്ര് താരങ്ങൾ. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് നിർമ്മാണം . തിരക്കഥ – സഹ്‌റു സുഹ്റ, അമീർ സുഹൈൽ, ഛായാഗ്രഹണം അഭിനന്ദൻ രാമനുജം, ഗോപി സുന്ദറാണ് സംഗീതം. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം. പി.ആർ.ഒ പ്രതീഷ് ശേഖർ.
Source link



