LATEST
ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര എസ്എച്ച്ഒ എ കെ സുധീറിനെതിരെയാണ് നടപടി. സിറ്റി പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായിൽ നിന്ന് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയത്.സുധീർ സ്പായിൽ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ സമയം ഉദ്യോഗസ്ഥന്റെ പക്കൽ നിന്ന് പണം കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുകയാണ്.
Source link



