ഡോ. വന്ദന കൊലക്കേസ്: സന്ദീപിന്റെ കുറ്റം ശരിവച്ച് കോടതി

കേസിൽ നിന്ന് രക്ഷപ്പെടാൻ മാനസികരോഗമുള്ളതുപോലെ പെരുമാറി സ്കിസോഫ്രീനിയ ഉണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് പ്രതി സംഘടിപ്പിച്ചിരുന്നു. എന്നാൽ പിടിയിലായതിന് പിന്നാലെ നടത്തിയ രണ്ട് മെഡിക്കൽ പരിശോധനകളിലും മാനസിക പ്രശ്നങ്ങളില്ലെന്നായിരുന്നു റിപ്പോർട്ട്. ഒപ്പം പ്രതി സാധാരണ നിലയിലാണ് പെരുമാറിയിരുന്നതെന്ന സഹപ്രവർത്തകരുടെ മൊഴിയും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ പൊളിച്ചത്. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എം.എം. ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 70 സാക്ഷികൾക്കൊപ്പം 207 രേഖകളും 23 തൊണ്ടിവസ്തുക്കളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ.ശില്പ ശിവൻ, അഡ്വ. ഹരീഷ് കാട്ടൂർ, അഡ്വ.മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ ഹാജരായി.
Source link



