ഡീൽ,സോഫ്റ്റ് വെയർ തട്ടിപ്പ്: വിവാദമുണ്ടാക്കാൻ പച്ച നുണ പറയുന്നു:മുഖ്യമന്ത്രി

പാലക്കാട്: സഹകരണ സോഫ്റ്റ് വെയർ പദ്ധതിയിൽ 700 കോടിയുടെ അഴിമതി നടന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഘട്ടങ്ങളെല്ലാം സുതാര്യമാണെന്നും മറ്റു കമ്പനികളെ ഒഴിവാക്കിയെന്നതടക്കമുള്ള ആരോപണങ്ങളെല്ലാം പൂർണമായി തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.4415 സഹകരണ സ്ഥാപനങ്ങളിൽ പൊതു സോഫ്റ്റ് വെയർ നടപ്പിലാക്കുന്നതിന്206 കോടി രൂപയ്ക്ക് ടാറ്റാ കൺസൾട്ടൻസി സർവീസസിന് ലെറ്റർ ഓഫ് ഇന്റന്റ് നൽകിയിരുന്നെങ്കിലും 2024 ഒക്ടോബറിൽ അവർ പിന്മാറി. തുടർന്ന് 2025 മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചു. ഹൈലെവൽ കമ്മിറ്റിയുടെ വിശദമായ പരിശോധനയും നിയമവകുപ്പിന്റെ അനുമതിയും ലഭിച്ചതിന് ശേഷം ടെക്നിക്കൽ, ഫിനാൻഷ്യൽ ബിഡുകൾ വിലയിരുത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കി. ഹൈക്കോടതിയും ടെൻഡർ നടപടികൾ തുടരാനും വിജയിച്ച ബിഡ്ഡർക്ക് അവാർഡ് നൽകാനും അനുമതി നൽകിയിട്ടുണ്ട്.മറ്റു കമ്പനികളെ ഒഴിവാക്കിയെന്ന ആരോപണവും തെറ്റാണ്. ഏകദേശം 45 കമ്പനികൾക്ക് കൺസോർഷ്യം രൂപത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. സാങ്കേതിക വിലയിരുത്തലിൽ യോഗ്യമായ കമ്പനിക്ക് ഉയർന്ന മാർക്ക് ലഭിക്കുകയും അത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
Source link


