test del 4 copy of del 3
ഡീസലിന് 135 രൂപ കുറച്ചു; പെട്രോളിന് 12 രൂപയും, ‘സമാധാന’ ചർച്ചയ്ക്ക് മുൻപേ ‘വില കൂട്ടലിൽ’ പാക്ക് സർക്കാരിന്റെ ‘വെടിനിർത്തൽ’

ജനകീയ പ്രതിഷേധത്തിനിടയിലും പെട്രോൾ, ഡീസൽ വിലകൂട്ടാൻ ‘നിർബന്ധിതരായ’ പാക്കിസ്ഥാന്റെ സർക്കാർ ഒടുവിൽ യു-ടേൺ എടുക്കുന്നു. ഇറാൻ-യുഎസ് സംഘർഷം ആരംഭിക്കുംമുൻപ് പാക്കിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 266 രൂപയും ഡീസൽ വില 281 രൂപയുമായിരുന്നു (പാക്കിസ്ഥാനി രൂപ). സംഘർഷ പശ്ചാത്തലത്തിൽ പെട്രോൾ വില കുത്തനെ കൂട്ടിയത് 378.41 രൂപയിലേക്ക്; ഡീസലിന്റേത് 520.35 രൂപയിലേക്കും.ഇപ്പോൾ ‘സമാധാന ചർച്ചകളുടെ’ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതോടെ പെട്രോൾ, ഡീസൽ വില കുറച്ചിട്ടുണ്ട്. ഡീസലിന് 135 രൂപ കുറച്ച് വില 385.54 രൂപയാക്കി. പെട്രോൾ വില 12 രൂപ താഴ്ത്തി 366.58 രൂപയുമാക്കി. പാക്കിസ്ഥാനിലെ പെട്രോൾ വിലയിൽ 107 രൂപയും നികുതിയാണ്. ഡീസലിന് ഇത് 80 രൂപയ്ക്കടുത്തുമാണ്.പാക്കിസ്ഥാനിൽ നിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി റഷ്യ. വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് 2025 മേയിലായിരുന്നു വിലക്കേർപ്പെടുത്തിയത്. പാക്കിസ്ഥാൻ പുതിയ പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് വിലക്ക് നീക്കിയ തീരുമാനം. ഏതാണ്ട് 1.2 കോടി ടണ്ണാണ് പാക്കിസ്ഥാനിലെ കിഴങ്ങ് ഉൽപാദനം. ഇതിൽ 40 ലക്ഷത്തോളമാണ് കയറ്റുമതി ചെയ്യുന്നത്. പഞ്ചാബ് പ്രവിശ്യയാണ് പ്രധാന ഉൽപാദന കേന്ദ്രം.
Source link


