CINEMA

ഡീസന്റ് ത്രില്ലർ

പതിവ് ക്രൈം ത്രില്ലർ കുറ്റാന്വേഷണത്തിൽ തീർത്ത

സിനിമയല്ല വതുവശത്തെ കള്ളൻ

‘മരിച്ചവർക്കും നീതി വേണ്ടേ, അത് വാങ്ങിക്കൊടുക്കേണ്ടത് നമ്മൾ ജീവിക്കുന്നവരല്ലേ” – ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ സഞ്ചരിക്കുന്നത് ഈ വാചകത്തിലൂടെയാണ്. ഒരാൾ എങ്ങനെയാണ് ക്രിമിനൽ ആയി മാറുന്നത് എന്നൊരു ചിന്തയും കാട്ടി തരുന്നു വലതു വശത്തെ കള്ളൻ . അഴിമതിയുടെ കറപുരണ്ട പൊലീസ് ഓഫീസറായി ബിജുമേനോൻ എത്തുമ്പോൾ സാമുവൽ ജോസഫ് എന്ന അതിബുദ്ധിമാനായ ഹാക്കറാണ് ജോജു ജോർജ് . ഇവരിലൂടെ രണ്ടു അച്ഛൻമാരുടെ കഥ കൂടിയാണ് വലതുവശത്തെ കള്ളൻ. ഒരു സ്ളോ പേസിലൂടെ തുടങ്ങുന്ന ചിത്രം പതിയെ ത്രില്ലർ മൂഡിലേക്ക് കടക്കുന്നു. ബിജുമേനോനിൽ നിന്നും ജോജു ജോർജിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതെല്ലാം തന്നു. ക്രൈം ത്രില്ലർ ചിത്രങ്ങൾ ഒരുക്കുമ്പോൾ കാണുന്ന കൈയൊപ്പ് ജീത്തു ജോസഫ് പതിപ്പിച്ചത് കാണാൻ സാധിക്കുന്നുണ്ട്. ആദ്യം മുതൽ അവസാനം വരെ ഒരേ ഒഴുക്കിൽ സഞ്ചരിക്കുന്നു. പതിവ് ക്രൈം ത്രില്ലർ കുറ്റാന്വേഷണത്തിൽ തീർത്തൊരു സിനിമയല്ല വതുവശത്തെ കള്ളൻ, മറിച്ച് മനുഷ്യന്റെ സങ്കീർണമായ മനസിനുള്ളിലേക്കും മനഃസാക്ഷിയുടെ നീതിപീഠത്തിലേക്കും നടത്തുന്ന പര്യവേഷണമാണ് . വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ, വ്യക്തികളിലും സമൂഹത്തിലും അത് സൃഷ്ടിക്കുന്ന ആഘാതങ്ങളെയും മനുഷ്യമനസിന്റെ സങ്കീർണതകളെയും ചിത്രം ഗൗരവമായി അടയാളപ്പെടുത്തുന്നു. ആഴത്തിലുള്ള വൈകാരിക നിമിഷങ്ങളെ ജോജു ജോർജ് തന്റെ തനത് ശൈലിയിൽ മനോഹരമാക്കി. ലെന, ഇർഷാദ്, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ് തുടങ്ങിയവരടങ്ങുന്ന വലിയ താരനിരയും പ്രകടനം കൊണ്ട് കരുത്തേകി. ഡിനു തോമസ് ഈലൻ ആണ് തിരക്കഥ.

സതീഷ് കുറുപ്പിന്റെ ദൃശ്യഭാഷയും വിനായകന്റെ എഡിറ്റിംഗും വിഷ്‌ണു ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് പൂർണമായും നീതിപുലർത്തി.

ഓഗസ്റ്റ് സിനിമ, സിനി ഹോളിക്‌സ്, ബെഡ് ടൈം സ്‌‌റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ ആണ് നിർമ്മാണം.


Source link

Related Articles

Back to top button