test del 5 copy of del 3
‘ഡാഷ് മോനെ രേവന്താ’ പരാമർശം: വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന് ഹൈബി ഈഡൻ

കൊച്ചി ∙ ഡാഷ് മോനെ രേവന്താ പരാമർശം വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഹൈബി ഈഡൻ എംപി. കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് രാഷ്ട്രീയ മര്യാദകൾക്ക് നിരക്കാത്ത പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം ഒരു ഭരണാധികാരിക്ക് ഒട്ടും ചേർന്നതല്ല. വർഗീയതയ്ക്കും അഴിമതിയ്ക്കുമെതിരെ ജനപക്ഷത്തുനിന്ന് പോരാടി, ജനവിധിയിലൂടെ അധികാരത്തിൽ വന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇത്തരത്തിൽ തരംതാഴ്ന്ന പദപ്രയോഗങ്ങൾ കൊണ്ട് നേരിടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഹൈബി ഈഡൻ പറഞ്ഞു.
Source link


