test del 5 copy of del 3
ട്രെയിൻ യാത്ര ഒഴിവാക്കണം, ഇറാനിൽ ട്രെയിൻ യാത്രകൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്; പിന്നിൽ ട്രംപിന്റെ ഭീഷണിയോ?

അമേരിക്ക, ഇറാൻ, ഇസ്രയേൽ സംഘർഷം ഭീതിജനകമായി പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇറാനിലെ സാധാരണക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ സേന. ഇറാനിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് എക്സ് അക്കൗണ്ടിലൂടെ പേർഷ്യൻ ഭാഷയിൽ ഇസ്രയേൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇറാൻ സമയം രാത്രി 9 മണി വരെ (ഇന്ത്യൻ സമയം രാത്രി 11) ട്രെയിൻ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.ട്രംപിന്റെ അന്ത്യശാസനമാണോ കാരണംഒരൊറ്റ രാത്രി കൊണ്ട് ഇറാന്റെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ ഞങ്ങൾക്ക് സാധിക്കും. എല്ലാ പാലങ്ങളും വൈദ്യുതി നിലയങ്ങളും നാല് മണിക്കൂറിനുള്ളിൽ ചാമ്പലാക്കുമെന്നാണ് ട്രംപ് പറയുന്നത്.
Source link


