test del 3

ട്രെയിനു നേരെയുണ്ടായ കല്ലേറ്: പരുക്കേറ്റ ഐശ്വര്യയ്ക്ക് അടിയന്തര ശസ്ത്രക്രിയ


കോഴിക്കോട് ∙ രാവിലെ സമോസയും ചായയും മാത്രം കഴിച്ചാണ് ഐശ്വര്യ വീട്ടിലേക്കു പുറപ്പെട്ടത്. ഉച്ചയ്ക്കു ഭക്ഷണം പോലും കഴിച്ചിരുന്നില്ല. ആലുവ യുസി കോളജിൽ ബയോ ഇൻഫർമാറ്റിക്സ് പിജിക്കു പഠിക്കുന്ന മകൾ പുറമേരി എരഞ്ഞോളി താഴെകുനി ഐശ്വര്യ (22) വരുന്നതും കാത്തിരിക്കുമ്പോഴാണ് അവൾക്ക് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ പരുക്കേറ്റ വിവരം അറിഞ്ഞതെന്നു പിതാവ് രാമകൃഷ്ണൻ പറഞ്ഞു. ‌ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണു തിങ്കൾ രാത്രി കല്ലേറിൽ ഐശ്വര്യക്കു പരുക്കേറ്റത്. ഒപ്പമുള്ള യാത്രക്കാരാണു പിതാവിനെ ആദ്യം വിളിച്ചത്. കല്ലേറിൽ മകളുടെ മുഖത്തു പരുക്കേറ്റെന്ന വിവരമാണു ലഭിച്ചത്.ശസ്ത്രക്രിയയ്ക്കു രണ്ടു ലക്ഷത്തോളം രൂപ വരുമെന്നാണ് പറഞ്ഞത്. 60,000 രൂപ ഇതിനകം അടച്ചു. മരപ്പണിക്കാരനായ രാമകൃഷ്ണന്റെ വരുമാനമാണു കുടുംബത്തിന് ആകെയുള്ളത്. ഇതുകൊണ്ടാണു മൂന്നു മക്കളുടെ പഠനവും വീട്ടു ചെലവുമെല്ലാം നടന്നു പോകുന്നത്. മകളുടെ ചികിത്സയ്ക്കു റെയിൽവേയിൽനിന്നു സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിളിച്ചതായി രാമകൃഷ്ണൻ പറഞ്ഞു.തിരച്ചിൽ തുടർന്നു പൊലീസ്; പ്രതികളെക്കുറിച്ചു സൂചനയില്ല കോഴിക്കോട് ∙ ഫറോക്കിനു സമീപം വടക്കുമ്പാട് അടിപ്പാതയ്ക്കു സമീപം ഓടുന്ന ട്രെയിനിനു നേരയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും സംയുക്ത അന്വേഷണം തുടരുന്നു. സമീപത്തെ സ്ഥലങ്ങളിലെ സിസിടിവി പരിശോധിച്ചെങ്കിലും ദൃശ്യം സൂക്ഷിക്കുന്ന ക്യാമറ ഇല്ലാത്തതിനാൽ തെളിവു ലഭിച്ചില്ല. പ്രദേശത്തെ ഒറ്റപ്പെട്ട വീടുകളിലും പരിസരത്തും റെയിൽവേ സബ് ഇൻസ്പെക്ടർ സി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി.


Source link

Back to top button