ട്രെയിനിൽ കെറ്റിൽ ഉപയോഗിച്ച് മാഗി ഉണ്ടാക്കി; വീഡിയോ വൈറലായതോടെ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ട്രെയിനിനുള്ളിൽ മാഗി ഉണ്ടാക്കുന്ന ഒരു യാത്രക്കാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് മാഗി പാകം ചെയ്യുകയായിരുന്നു യുവതി. ട്രെയിനിലെ ഫോൺ ചാർജിംഗ് പോയിന്റിലാണ് കെറ്റിൽ കുത്തിയത്.
കെറ്റിലിൽ വെള്ളമൊഴിച്ച് അതിൽ മാഗി ഇട്ടാണ് പാകം ചെയ്യുന്നത്. സ്പൂൺ അടക്കമുള്ളവ സ്ത്രീയുടെ കൈയിലുണ്ട്. ഈ വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ രൂക്ഷവിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തീപിടിത്തത്തിന് വരെ ഈ പ്രവൃത്തി കാരണമാകുമെന്നായിരുന്നു മിക്കവരും കമന്റ് ചെയ്തത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ ഇപ്പോൾ.
‘ചാനലിനും ഇതുമായി ബന്ധപ്പെട്ട വ്യക്തിക്കുമെതിരെ നടപടി സ്വീകരിച്ചുവരികയാണ്. ട്രെയിനുകൾക്കുള്ളിൽ ഇലക്ട്രോണിക് കെറ്റിൽ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇത് സുരക്ഷിതമല്ല. മാത്രമല്ല നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റവും കൂടിയാണിത്. ഈ പ്രവൃത്തി തീപിടുത്തത്തിന് കാരണമാകുകയും മറ്റ് യാത്രക്കാർക്ക് ദോഷം വരുത്തുകയും ചെയ്യും. വൈദ്യുതി വിതരണത്തിൽ തടസം ഉണ്ടാകാനും ട്രെയിനിലെ എസിയുടെയും മറ്റും തകരാറിനും കാരണമയേക്കാം.യാത്രക്കാർ ഇത്തരം അപകടകരമായ പെരുമാറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദ്ദേശിക്കുന്നു. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- റെയിൽവേ അറിയിച്ചു.
Action is being initiated against the channel and the person concerned.Using electronic kettle inside trains is strictly prohibited.
It is unsafe, illegal, and a punishable offence. It can lead to fire incidence and be disastrous for other passengers also.
May also cause… https://t.co/di9vkxrDLv
— Central Railway (@Central_Railway) November 21, 2025
TAGS: NEWS 360, NATIONAL, NATIONAL NEWS, IDIAN RAILWAY, LATESTNEWS, INDIA, TRAIN, PASSENGER
Source link



