LATEST
ട്രെയിനിലെ മൊബൈൽഫോൺ മോഷ്ടാവിനെ യാത്രക്കാരൻ ഓടിച്ചിട്ട് പിടിച്ചു

കൊച്ചി: 1.60ലക്ഷംരൂപ വിലയുള്ള മൊബൈൽഫോൺ തട്ടിയെടുത്ത് കടക്കാൻ ശ്രമിച്ചയാളെ ട്രെയിൻ യാത്രക്കാരൻ ഓടിച്ചിട്ടു പിടികൂടി. പൊലീസിന്റെ തുടർപരിശോധനയിൽ ട്രെയിനുകളിൽനിന്ന് മോഷണംപോയ സ്വർണ ചെയിനുകളുൾപ്പെടെ ഇയാളിൽനിന്ന് കണ്ടെടുത്തു.ട്രെയിൻ പുറപ്പെടാറായപ്പോഴാണ് ഫോൺ തട്ടിയെടുത്തത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൈനുദ്ദീനെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ആദിൽ പിടികൂടിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ഇതേ ട്രെയിനിൽ മൈനുദ്ദീനെ എറണാകുളം സൗത്തിലെത്തിച്ച് റെയിൽവേ പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം രണ്ട് കഷ്ണങ്ങളായി മുറിച്ച സ്വർണച്ചെയിൻ കിട്ടിയത്. തൃശൂരിൽ പെയിന്റിംഗ് ജോലി ചെയ്യുകയാണെന്ന് പ്രതി പറയുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link



