LATEST

ഓപ്പൺ യൂണിവേഴ്സിറ്റി എം.ബി.എ- എം.സി.എ പ്രവേശന പരീക്ഷാഫലം


കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ എം.ബി.എ, എം.സി.എ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (www.sgou.ac.in) ലഭ്യമാണ്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട വിദ്യാർത്ഥികൾ പ്രവേശനത്തിനുള്ള അപേക്ഷകൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പോർട്ടലായ erp.sgou.ac.in വഴി സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ നിർബന്ധമായും യൂണിവേഴ്സിറ്റിയുടെ രജിസ്ട്രേഷൻ ലിങ്ക് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷകർക്ക് സ്വന്തമായി ആധാർ നമ്പർ, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം. ഔദ്യോഗിക അറിയിപ്പുകൾ ഇതുവഴിയാകും നൽകുക. യു.ജി.സി ചട്ടപ്രകാരം അപേക്ഷകർ ഡി.ഇ.ബി ഐ.ഡിയും എ.ബി.സി ഐ.ഡിയും എടുക്കേണ്ടതാണ്. പ്രവേശന ഫീസ് സംബന്ധിച്ച വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിലും പോർട്ടലിലും. ഫീസ് ഓൺലൈനായേ സ്വീകരിക്കൂ. സർക്കാർ ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായ എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലഭിച്ച ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഇവർ നിശ്ചിത സമയത്തിനകം ഇ-ഗ്രാന്റ്സ് (egrantz.kerala.gov.in) പോർട്ടലിലും അപേക്ഷ നൽകണം. വിളിക്കേണ്ട നമ്പർ: 0484-2966841,9188909901, 9188909902. ടെക്നിക്കൽ സപ്പോർട്ട്: 9188909903.


Source link

Back to top button