LATEST

ട്രാഫിക് പിഴകൾ അടയ്‌ക്കാനുള്ളവർക്ക് സുവർണാവസരം; സുപ്രധാന നീക്കവുമായി മന്ത്രിസഭായോഗം


തിരുവനന്തപുരം: തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനമായി ഇളവ് ചെയ്യും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 31/12/2024 വരെ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ ആംനെസ്റ്റി പുറപ്പെടുവിക്കാൻ തീരുമാനിച്ചു.ഒരേ വാഹനങ്ങൾക്ക് ഒന്നിൽ കൂടുതൽ ചെലാൻ ഉള്ളതും ചിലനിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ അടയ്‌ക്കേണ്ടിവരുന്നതുമാണ് ഇ-ചെലാൻ തീർപ്പാക്കുന്നതിൽ നിന്നും വാഹന ഉടമകളെ പിന്തിരിപ്പിക്കുന്നത്. ഇ-ചെല്ലാൻ കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വലിയതോതിൽ വർദ്ധിച്ചുവരികയാണ്. അതിനാൽ തീർപ്പുകൽപ്പിക്കാനുള്ള ഇ-ചെല്ലാനുകൾക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ ഏപ്രിൽ 30ന് മുൻപ് അടച്ചുതീർക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്.


Source link

Related Articles

Back to top button