LATEST
ട്രക്ക് നീക്കത്തിന് പിന്തുണയുമായി എ.ഐ ആപ്പ്

ആപ്പ് തയ്യാറാക്കിയത് മലയാളി സംരംഭകൻകൊച്ചി: ഇന്ത്യയിലെ ചരക്കുഗതാഗതത്തെ പിന്തുണയ്ക്കുന്ന ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. ഹൈദരബാദ് ആസ്ഥാനമായ സിബി ലോജിസ്റ്റിക്സ് ഓൺലൈൻ എസ്. 9 കസ്റ്റമർ ആപ്പിന്റെ അവതരണം കൊച്ചിയിൽ നടന്നു.ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് എസ്. 9 ആപ്പ്. സിബി ലോജിസ്റ്റിക്സ്. റിയൽ ടൈം ബുക്കിംഗ്, അഡ്വാൻസ്ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരു പോലെ ഗുണകരമാണ്. നിർമ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച എസ്. 9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽ ലഭിക്കും.
Source link



