LATEST
ട്രംപിന്റെ സമാധാന പദ്ധതി ഇറാൻ തള്ളി കരയുദ്ധം അരികെ ?

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവച്ച സമാധാന പദ്ധതി ഇറാൻ തള്ളിയതോടെ, പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിനെ കരയാക്രമണത്തിലൂടെ പിടിച്ചെടുത്ത് ഇറാനെ സമ്മർദ്ദത്തിലാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങി.ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്നത് ഖാർഗിലൂടെയാണ്. ഖാർഗിനെ വച്ച് വിലപേശിയാൽ ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും സമാധാന കരാറിന് വഴങ്ങുമെന്നും യു.എസ് കരുതുന്നു. കരയാക്രമണത്തിന് മുതിർന്നാൽ, പേർഷ്യൻ ഉൾക്കടലിൽ മുഴുവൻ നേവൽ മൈനുകൾ വിതറുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
Source link



