LATEST

ട്രംപിന്റെ വസതിയിൽ കടക്കാൻ ശ്രമിച്ച യുവാവിനെ വധിച്ചു

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതി സ്ഥിതിചെയ്യുന്ന ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാറ ലാഗോ എസ്റ്റേറ്റിൽ അതിക്രമിച്ച് കടന്ന യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. നോർത്ത് കാരലൈന സ്വദേശിയായ ഓസ്റ്റിൻ മാർട്ടിനാണ് (21) കൊല്ലപ്പെട്ടത്.

സംഭവസമയം ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസിലായിരുന്നു. പ്രാദേശിക സമയം, ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. തോക്കും ഇന്ധന കുപ്പിയുമായി കാറിലെത്തിയ 20-25 പ്രായമുള്ള യുവാവ് എസ്റ്റേറ്റിന്റെ അതീവ സുരക്ഷാ മേഖലയായ നോർത്ത് ഗേറ്റ് മറികടന്നു. ഗേറ്റിലൂടെ ഒരു ഔദ്യോഗിക വാഹനം ഇറങ്ങുന്നതിനിടെയാണ് ഇയാൾ കാറുമായി അകത്തുകടന്നത്.

ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വളഞ്ഞു. കീഴടങ്ങാൻ നിർദ്ദേശിച്ചപ്പോൾ ഇയാൾ തോക്കു ചൂണ്ടിയെന്നാണ് വിവരം. പ്രതിരോധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വെടിയുതിർത്തതോടെ ഇയാൾ തത്ക്ഷണം മരിച്ചു.

അതീവ സുരക്ഷ

മാറ ലാഗോ എസ്റ്റേറ്റ് 17 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. ട്രംപിന്റെ മാളികയ്ക്ക് 62,500 ചതുരശ്ര അടി വിസ്‌തൃതിയുണ്ട്. ഒന്നിലേറെ സുരക്ഷാ പാളികളുമുണ്ട്. എസ്റ്റേറ്റിന് പുറമേയുള്ള പ്രതിരോധ മേഖലയിലാണ് നോർത്ത് ഗേറ്റ്.


Source link

Related Articles

Back to top button