LATEST

ചായയെ ചൊല്ലി തർക്കം : യുവതിയെ വെട്ടിക്കൊന്ന ഭർതൃമാതാവ് അറസ്റ്റിൽ


പൂക്കോട്ടുംപാടം: ചായയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കരുളായിയിൽ ഭർതൃമാതാവ് യുവതിയെ മക്കളുടെ മുന്നിൽ വച്ച് വെട്ടിക്കൊന്നു. നിലമ്പൂർ കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽബാബുവിന്റെ ഭാര്യ രജിലയെയാണ് (30) ഭർതൃമാതാവായ ശാന്ത(72) വെട്ടിക്കൊന്നത്. യുവതിയുടെ കുട്ടികളുടെ മുന്നിൽവച്ചാണ് അഞ്ചുതവണ വെട്ടി കൊലപ്പെടുത്തിയത്.ഓട്ടോറിക്ഷാ ഡ്രൈവറും ടാപ്പിംഗ് തൊഴിലാളിയുമായ സുനിൽ ബാബു നിലമ്പൂർ റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടം പോയ സമയത്തായിരുന്നു സംഭവം. ശാന്തയും രജിലയും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാവാറുണ്ട്. പ്രതിയെ കരുളായി ചെട്ടികുണ്ടുങ്ങലിലെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മക്കൾ: തീർത്ഥ, ഋഷിക. സംസ്കാരം ഇന്ന് രാവിലെ രജിലയുടെ വീട്ടുവളപ്പിൽ.


Source link

Back to top button