ടൊയോട്ട മൾട്ടിബ്രാൻഡ് സർവീസ് സെന്ററിന് തുടക്കം

ബംഗളൂരു: ടൊയോട്ട കിർലോസ്‌കർ സുന്ദരം ഓട്ടോമോട്ടീവ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംയുക്ത സംരംഭമായ ആദ്യത്തെ മൾട്ടിബ്രാൻഡ് വാഹന സർവീസ് ഔട്ട്‌ലെറ്റ് ‘ടി സെർവ് സെലക്ട്’ പ്രവർത്തനം ആരംഭിച്ചു. കിർലോസ്‌കർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ത്രിച്ചൂർ സുന്ദരം സന്താനം ഫാമിലി (ടി.എസ്.എസ്.എഫ്), ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് കമ്പനി.
വിവിധ ബ്രാൻഡുകളുടെ വാഹനങ്ങൾക്ക് വിശ്വാസയോഗ്യവും സുതാര്യവുമായ സർവീസ് പരിഹാരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. സർവീസ് വിപണിയുടെ വലിയൊരു ഭാഗം അസംഘടിത മേഖലയിലാണ്. ഉപഭോക്താക്കൾക്ക് മൾട്ടിബ്രാൻഡ് സർവീസ് നൽകുന്നതിനായി ടൊയോട്ട കിർലോസ്‌കറും സുന്ദരം ഓട്ടോമോട്ടീവ് സൊലൂഷൻസും രംഗത്തെത്തുന്നത്.
ബെംഗളൂരുവിലെ കെ.ആർ പുരത്താണ് ആദ്യ ‘ടിസെർവ് സെലക്ട്’ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തത്. ആധുനിക പരിശോധനാ സൗകര്യങ്ങളും പരിശീലനം നേടിയ തൊഴിലാളികളും സർവീസ് കേന്ദ്രത്തിലുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ഗുണനിലവാരം, സുരക്ഷ, മികച്ച ഉപഭോക്തൃ അനുഭവം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
വിപണി വികസിപ്പിക്കുന്നു
വിപണിസാദ്ധ്യതകളും വിശ്വാസയോഗ്യവും ഉയർന്ന നിലവാരമുള്ള വാഹന സർവീസ് കേന്ദ്രങ്ങളോടുള്ള ഉപഭോക്തൃ ആവശ്യം വർദ്ധിക്കുന്നതും കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ശൃംഖല വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
‘ടി സെർവ്’ എന്ന ബ്രാൻഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന തേർഡ് പാർട്ടി മൾട്ടിബ്രാൻഡ് സർവീസ് കേന്ദ്രങ്ങളുടെയും ശൃംഖലയും രാജ്യത്തുടനീളം നിലവിലുണ്ട്. 150 ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുന്ന ഈ നെറ്റ്‌വർക്ക്, ഒരേ നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
Source link



