LATEST
ടൈറ്റിൽ തേടി ടൈറ്റാൻസ്

ഐ.പി.എൽ കിരീടം ലക്ഷ്യമിട്ട് ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റാൻസ്ഐ.പി.എല്ലിൽ വലതുകാൽവച്ച് അരങ്ങേറിയ സീസണിൽതന്നെ കപ്പുയർത്തിയ ടീം. കഴിഞ്ഞ നാലുസീസണുകളിൽ മൂന്നിലും പ്ളേ ഓഫിൽ കളിച്ച ടീം. ആരാധകസംഘങ്ങളുടെ ബാഹുല്യമില്ലെങ്കിലും കരുത്തരായ താരങ്ങളുടെ കൂട്ടായ്മ. ഇന്ത്യൻ ടീമിന്റെ നായകപദവിയിലേക്കുവരെ നടന്നുകയറിയ ചെറുപ്പക്കാരനായ ക്യാപ്ടൻ. ചെറുപ്പവും ചുറുചുറുക്കും നിറഞ്ഞ താരനിരയെ ഒരു ചരടിൽ കോർത്ത മണിമുത്തുകൾ പോലെ കോർത്തെടുക്കാൻ പ്രാപ്തനായ പരിശീലകൻ. ഗുജറാത്ത് ടൈറ്റാൻസ് ടീമിനെക്കുറിച്ച് പറയാനേറെയുണ്ട്.
Source link



