LATEST
പരാതിക്കാരിക്കെതിരെ സെെബർ അധിക്ഷേപം; രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പരാതിക്കാരിയുടെ സെെബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുലിനെ എആർ ക്യാമ്പിൽ എത്തിച്ചു. സെെബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവതി നൽകിയ പരാതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പടെയുള്ള നാല് പേരുടെ പോസ്റ്റിന്റെ യുആർഎൽ ആണ് യുവതി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് നടപടിയെടുത്തത്.
Source link

