ടിക്കറ്റിന് അരക്കോടി രൂപ; 22 ദിവസം നീളുന്ന ഈ യാത്രയിൽ പങ്കെടുക്കാനാവുക അതിസമ്പന്നർക്ക് മാത്രം

ട്രെയിൻ യാത്രകൾ പൊതുവേ ചെലവ് കുറഞ്ഞതാണ്. എന്നാൽ, 50 ലക്ഷം രൂപയോളം ചെലവ് വരുന്ന ട്രെയിൻ യാത്രയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ചരിത്രമുറങ്ങുന്ന പാതയിലൂടെയുള്ള ആഡംബര യാത്രയാണിത്. 22 ദിവസത്തെ ഈ യാത്ര ചൈനയിലെ ബീജിംഗിൽ തുടങ്ങി ഉസ്ബക്കിസ്ഥാനിലെ താഷ്കെന്റിൽ അവസാനിക്കുന്നു. ഗോൾഡൻ ഈഗിൾ ലക്ഷ്വറി ട്രെയിൻസ് ആണ് ഈ മനോഹരമായ യാത്രാ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഗോൾഡൻ ഈഗിൾ സിൽക്ക് റോഡ് എക്സ്പ്രസ്, ഗോൾഡൻ ഈഗിൾ എന്നീ രണ്ട് ട്രെയിനുകളിലായിട്ടാണ് ഈ രാജകീയ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വെറുമൊരു വിനോദയാത്രയല്ല ഇത്. ആറ് രാത്രികൾ ഗോൾഡൻ ഈഗിൾ സിൽക്ക് റോഡ് എക്സ്പ്രസിലും ആറ് രാത്രികൾ ഗോൾഡൻ ഈഗിൾ ട്രെയിനിലും, മറ്റ് രാത്രികളിൽ ബീജിംഗിലെ ഫോർ സീസൺസ്, അൽമാട്ടിയിലെ റിറ്റ്സ് കാൾട്ടൺ എന്ന് ഫൈവ് സ്റ്റാർ ഹോട്ടലിലുമാണ് താമസം സജ്ജീകരിച്ചിരിക്കുന്നത്. നല്ല ഭക്ഷണവും പാനീയങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, യുകെയിലെ ഒരു രജിസ്റ്റേർഡ് ഡോക്ടറുടെ സേവനവും ട്രെയിനിൽ ലഭ്യമാണ്. 2026, 2027 വർഷങ്ങളിലേക്കാണ് സിൽക്ക് റോഡിലൂടെയുള്ള ഈ ആഡംബര ട്രെയിൻ യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
Source link



