LATEST
ടാറ്റായ്ക്ക് 5000 ബസുകളുടെ കരാർ

കൊച്ചി : ടാറ്റ മോട്ടോഴ്സിന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉൾപ്പെടെ രാജ്യത്തെ വിവിധ സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ നിന്ന് 5,000ത്തിലധികം ബസുകളുടെയും ബസ് ഷാസികളുടെയും കരാറുകൾ ലഭിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തെലങ്കാന, ബീഹാർ, രാജസ്ഥാൻ, ഹരിയാന,ചണ്ഡീഗഡ് ഗതാഗത വകുപ്പുകളിൽ നിന്നാണ് മറ്റ് ഓർഡറുകൾ. ടാറ്റ മാഗ്ന, ടാറ്റ സിറ്റിറൈഡ്, ടാറ്റ സ്റ്റാർബസ്, ടാറ്റ സ്റ്റാർബസ് പ്രൈം, ടാറ്റ എൽ.പി.ഒ 1618, എൽ.പി.ഒ 1622, എൽ.പി.ഒ 1822 തുടങ്ങിയ മോഡലുകളാണ് നൽകേണ്ടത്.
Source link



