test del 5 copy of del 3

‘ഞാൻ വീട്ടിൽ വന്നത് ചായ കുടിക്കാൻ, ബഹളം കേട്ട് താഴേക്ക് നോക്കിയപ്പോൾ പ്രതാപനും കുറേ പേരും’


തൃശൂര്‍ ∙ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. അവിചാരിതമായിട്ടാണ് താൻ അവിടെ എത്തിയത്. ചായ കുടിക്കാൻ വന്നതാണ്. യുഡിഎഫും എൽഡിഎഫും പ്ലാൻ ചെയ്താണ് പ്രതിഷേധവുമായി അവിടെ എത്തിയതെന്നും ദേവൻ ആരോപിച്ചു. 
വീട്ടിലേക്ക് പോയി ചായയൊക്കെ കുടിച്ചിരിക്കുന്ന സമയത്താണ് വീടിന്റെ താഴെ നിന്ന് ബഹളം കേട്ടത്. പോയി നോക്കുമ്പോൾ ടി.എൻ. പ്രതാപനും കുറേ പേരും ചേർന്ന് താഴെ നിന്ന് ബഹളം വയ്ക്കുകയാണ്. കിറ്റുമായി ബിജെപിക്ക് യാതൊരു ബന്ധവും ഇല്ല. ഈ വിവാദങ്ങളൊക്കെ അവർ നേരത്തേ പ്ലാൻ ചെയ്തതായിരിക്കും. 10 മിനിറ്റിനുള്ളിലാണ് പ്രതാപനും ആളുകളും ഇവിടെ വന്ന് പ്രതിഷേധിച്ചത്. ആ സാധനങ്ങൾ എങ്ങനെ വന്നുവെന്നത് സൂപ്പർ മാർക്കറ്റിന്റെ ഉടമയാണ് പറയേണ്ടത്. സിസിടിവി പരിശോധിച്ചാലും ഞങ്ങൾക്ക് യാതൊരു ഭയവുമില്ല’’ – ദേവൻ പറഞ്ഞു. 


Source link

Back to top button