test del 2

‘ഞാൻ അസ്വസ്ഥനാണ്, വലിയ വില നൽകേണ്ടിവരും’; ഇറാൻ വെടിനിർത്തൽ നിർദേശം നിരസിച്ചതിൽ നീരസവുമായി ട്രംപ്


വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം നിരസിച്ചുകൊണ്ടുള്ള ഇറാന്റെ നിലപാടിൽ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. താത്കാലിക ഉടമ്പടികൾക്ക് പകരം ഉപരോധങ്ങൾ നീക്കുന്നതും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉറപ്പുനൽകുന്നതുമായ ശാശ്വത പരിഹാരമാണ് ഇറാൻ ആവശ്യപ്പെടുന്നത്.ഇറാന്റെ ഈ നിലപാടിൽ താൻ വളരെ അസ്വസ്ഥനാണെന്നും എത്രയും വേഗം ഒരു കരാറിൽ എത്തിച്ചേരാൻ സാധിക്കാത്ത പക്ഷം ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. ആഗോള ഇന്ധന വിതരണത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സമാധാന കരാറിൽ എത്തുന്നതിനുമായി ട്രംപ് തന്നെ പ്രഖ്യാപിച്ചിട്ടുള്ള സമയപരിധി അടുത്തവരികയാണ്.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് താൻ നിലപാടുകൾ കടുപ്പിക്കുകയാണ് എന്ന സൂചന കൂടി ട്രംപ് നൽകിയിരിക്കുന്നത്. ഇറാന്റെ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനികമായോ സാമ്പത്തികമായോ ഉള്ള കടുത്ത നടപടികൾ സ്വീകരിച്ചേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രസ്താവന.നിബന്ധനകൾ അംഗീകരിക്കാൻ ഇറാന് ചൊവ്വാഴ്ച വരെയാണ് സമയപരിധി നൽകിയിട്ടുള്ളതെന്നും, അത് അവസാനത്തേതായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘അവർ (ഇറാൻ) ചെയ്യേണ്ടത് ചെയ്താൽ ഇത് വളരെ വേഗത്തിൽ അവസാനിക്കും. ചില കാര്യങ്ങൾ അവർ ചെയ്യേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് അവർക്കറിയാം.’ ട്രംപ് പറഞ്ഞു. ഇറാൻ ഔദ്യോഗികമായി യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.


Source link

Back to top button