test del 3

‘ഞാനൊരു മലയാളി, അവിടെ എന്റെ അസുഖബാധിതയായ അമ്മയെനോക്കുന്നത് മലയാളി നഴ്സുമാരാണ്, അതാണ് എനിക്ക് ആശങ്കയില്ലാത്തത്’


കോഴിക്കോട് ∙ കാറ്റുവിതച്ചു കൊടുങ്കാറ്റാക്കിയ പോലുള്ളൊരു വരവായിരുന്നു അത്. ജില്ലയെ ഇളക്കിമറിച്ചുള്ള സന്ദർശനം. ഓരോ വേദിയിലും തിക്കിത്തിരക്കി കാത്തുനിൽക്കുന്ന ആയിരക്കണക്കിന് പ്രവർത്തകർ. വെയിലിലും ചൂടിലും വെന്തുരുകുന്നത് അവർക്കൊരു പ്രശ്നമായിരുന്നില്ല. വാക്കിലും ചിന്തയിലും ഒരൊറ്റ പേര്..രാഹുൽ ഗാന്ധി. ഫാത്തിമ തഹ്‌ലിയയെ ചേർത്തുനിർത്തി ‘ സ്ത്രീകളാണ് കേരളത്തിന്റെ നട്ടെല്ല്’ എന്ന് രാഹുൽ ഉറക്കെപ്രഖ്യാപിച്ചു. ബാലുശ്ശേരിയിൽനിന്ന് നന്മണ്ടയിലേക്ക് സ്ഥാനാർഥി വി.ടി.സൂരജിനൊപ്പം കോൺഗ്രസ് ഗ്യാരണ്ടി ബസ് യാത്ര നടത്തി. തുടർന്ന് വൈകിട്ട് കൊയിലാണ്ടി ചിത്ര ടാക്കീസ് മുതൽ സ്റ്റേഡിയം വരെ റോഡ് ഷോയും നടത്തി. സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ കെ.പ്രവീൺകുമാറിനൊപ്പം തുറന്ന വാഹനത്തിൽ യാത്ര ചെയ്ത രാഹുൽ ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കിയാണ് വേദിയിലെത്തിയത്. വൈകിട്ട് 5.30നാണ് രാഹുൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽനിന്ന് ഹെലികോപ്റ്ററിൽ തിരികെപ്പോയത്. തുറന്നിട്ട വാക്പ്പോര് രാഷ്ട്രീയ എതിരാളികളായ നരേന്ദ്രമോദിയെയും പിണറായി വിജയനെയും അളന്നുതൂക്കി ആക്രമിച്ചുകൊണ്ടായിരുന്നു എല്ലായിടത്തും പ്രസംഗം. ട്രംപ് റിമോട്ട് കൺട്രോൾ പോലെ മോദിയെ നിലയ്ക്കു നിർത്തുമ്പോൾ മോദി അതേപോലെ പിണറായിയെയും നിർത്തുന്നുവെന്നായിരുന്നു ആരോപണം. ഇഡി എന്തുകൊണ്ട് പിണറായിയെ ചോദ്യം ചെയ്യുന്നില്ല, എന്തുകൊണ്ട് ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് മോദി മിണ്ടുന്നില്ല എന്ന ചോദ്യം കയ്യടികളോടെയാണ് എല്ലാ വേദികളിലും ജനം ഏറ്റെടുത്തത്. രാഹുലിന്റെ ഇംഗ്ലിഷ് പ്രസംഗം അതേ ഊർജത്തോടെ ജ്യോതി വിജയകുമാർ മലയാളീകരിച്ചത് സാധാരണക്കാർക്കുപോലും ആവേശം പകർന്നു.


Source link

Back to top button