LATEST
‘ഞാനെപ്പഴാടോ തന്നെ ഉപേക്ഷിച്ചതെന്ന് ഭാര്യ ചോദിച്ചു’; ഡിവോഴ്സ് വാർത്തയിൽ പ്രതികരിച്ച് ഭഗത് മാനുവൽ

മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ഭഗത് മാനുവൽ. ഈ അടുത്ത് തന്റെ ആദ്യവിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പല മാദ്ധ്യമങ്ങളും തന്റെ ഇപ്പോഴത്തെ ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോ ഉപയോഗിച്ചാണ് വാർത്തകൾ നൽകിയിരിക്കുന്നതെന്ന് ഭഗത് പറയുന്നു.’ഞാനെപ്പഴാടോ തന്നെ ഉപക്ഷിക്ഷത്’ എന്നായിരുന്ന വാർത്തകൾ കണ്ടെ ഭാര്യ ഷെലിൻ ചെറിയാൻ തന്നോട് ചോദിച്ചതെന്നും ഭഗത് പറയുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. താൻ നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യത്തെ ജീവിതത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് താരം പറയുന്നു.
Source link



