LATEST

‘ഞാനാണോ ബാറ്റ് ചെയ്യുന്നത് എന്ന് പോലും സംശയം തോന്നിയിരുന്നു’, ഏറ്റവും വലിയ പ്രചോദനം ആരെന്ന് പറഞ്ഞ് സഞ്ജു


തിരുവനന്തപുരം: കരിയറിലെ ഏറ്റവും മോശം സമയത്ത് നിന്ന് ആഴ്ചകള്‍ക്കുള്ളില്‍ ലോകകപ്പ് ഹീറോ ആയതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡ് പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത് നിരാശയോടെയാണെന്നും അതിന് ശേഷം വലിയ കാര്യങ്ങളാണ് സംഭവിച്ചതെന്നും സഞ്ജു പറഞ്ഞു. സത്യം പറഞ്ഞാല്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ താന്‍ തന്നെയാണോ ബാറ്റ് ചെയ്യുന്നതെന്ന് തോന്നിയെന്നും താരം വെളിപ്പെടുത്തി.
താന്‍ മോശം ഫോമിലൂടെ പോയപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശമാണ് തിരിച്ചുവരവിന് സഹായിച്ചതെന്നും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ സമയത്ത് സഞ്ജു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മോശം സമയത്ത് തന്റെ ഏറ്റവും വലിയ പ്രചോദനം താന്‍തന്നെയായിരുന്നുവെന്നും മലയാളി താരം പറഞ്ഞു.


Source link

Related Articles

Back to top button