test del 5 copy of del 3
‘ഞങ്ങൾ അവർക്ക് തോക്കുകൾ നൽകിയിരുന്നു; എന്നാൽ അവ കുർദുകള്‍ സ്വന്തമാക്കി’

വാഷിങ്ടൻ∙ ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർക്ക് തോക്കുകൾ നൽകി യുഎസ് സഹായിച്ചിരുന്നതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘‘ഞങ്ങൾ അവർക്ക് ധാരാളം തോക്കുകൾ അയച്ചു. കുർദുകൾ വഴിയാണു തോക്കുകൾ കൈമാറിയത്. കുർദുകൾ അവ കൈവശം വച്ചിരിക്കാമെന്നാണു ഞാൻ കരുതുന്നത്’’ – ട്രംപ് ഫോക്സ് ന്യൂസിന് ടെലിഫോൺ വഴി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരു സമൂഹമാണ് കുർദ്. നിരവധി കുർദ് ഗ്രൂപ്പുകളെ ഇറാനിൽ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണവിരുദ്ധ പ്രതിഷേധത്തിനിടെ 45,000 പേരെ ഇറാൻ കൊന്നതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നുമില്ല. ചില റിപ്പോർട്ടുകൾ ഏഴായിരമെന്നും മറ്റു ചില റിപ്പോർട്ടുകൾ മുപ്പതിനായിരം വരെയെന്നും സൂചിപ്പിക്കുന്നു.
Source link


