LATEST
‘ഞങ്ങൾക്കും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണം’; ദളിത് കുടുംബങ്ങൾക്ക് നേരെ ജാതി വിവേചനം

ബലാംഗിർ: ദളിത് വിഭാഗം താമസിക്കുന്ന ഗ്രാമത്തിൽ കുടിവെള്ളവും വൈദ്യുതിയും മനഃപൂർവ്വം തടസപ്പെടുത്തിയെന്ന് പരാതി. ജാതി വിവേചനത്തിന്റെ ഭാഗമായാണ് തങ്ങൾക്കെതിരെ ഇത്തരമൊരു നടപടിയുണ്ടായതെന്ന് താമസക്കാർ ആരോപിക്കുന്നു. ഒഡീഷയിലെ ബലാംഗിറിലാണ് സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെത്തെ ജലവിതരണം മുടങ്ങിയതായും സ്‌ട്രീറ്റ് ലൈറ്റുകൾ അണച്ചതായും താമസക്കാർ പറയുന്നത്. ഗ്രാമത്തിലെ മറ്റ് വിഭാഗങ്ങൾക്ക് തടസമില്ലാതെ വെള്ളവും വെളിച്ചവും ലഭിക്കുമ്പോൾ തങ്ങളെ മാത്രം സർക്കാർ ഇരുട്ടിലാക്കിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു.
Source link



