ജോസിന്റെ ജീവനെടുത്തത് മൂന്നു വെടിയുണ്ടകൾതോക്ക് എപ്പോഴും ‘ഫുൾ ലോഡെ’ന്ന് പ്രതി പോളി റിമാൻഡിൽ; ജോസിന്റെ സംസ്കാരം ഇന്ന്

ഞായറാഴ്ച രാത്രി വെടിവയ്പ് നടന്ന കോതായിപ്പാലത്തിനു സമീപം ഇന്നലെ പൊലീസിന്റെ ബാലിസ്റ്റിക്ക്, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തി. അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന തോക്ക് പൊലീസ് ആർമറുടെ നേതൃത്വത്തിൽ പരിശോധിച്ചു. തോക്കിൽ 12 തിരകൾ കൂടി ശേഷിക്കുന്നുണ്ടെന്ന് അയ്യമ്പുഴ പൊലീസ് പറഞ്ഞു. പോളിയുടെ പേരിലാണ് തോക്ക് ലൈസൻസ്. തന്നെയും ജോസി അപായപ്പെടുത്തുമോയെന്ന സംശയത്താൽ തോക്ക് എപ്പോഴും ലോഡ് ചെയ്ത് വച്ചിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകി.ആലുവയിലെ ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനായ പോളി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുംവഴിയാണ് അയൽവാസിയായ ജോസിനെ കോതായിപ്പാലത്തിനു സമീപം കൊലപ്പെടുത്തിയത്. തോട്ടിൽ കുളിക്കുകയായിരുന്ന ജോസ് ആദ്യ വെടിയുണ്ട കൈയിൽ കൊണ്ടയുടൻ പ്രാണരക്ഷാർത്ഥം ഓടി. പിന്തുടർന്നെത്തിയ പോളി ‘ക്ളോസ് റെയ്ഞ്ചിൽ’ വെടിയുതിർത്ത് മരണം ഉറപ്പിച്ചാണ് ബൈക്കിൽ അയ്യമ്പുഴ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
Source link



