CINEMA

ജെ. എസ്. സിദ്ധാർത്ഥിന്റെ കേസ് സി.ബി.ഐ കോടതിയിൽ


പ്രതികളായ 19 വിദ്യാർത്ഥികളെയും വെറ്ററിനറി സർവകലാശാല പുറത്താക്കിയിരുന്നു. അവർക്കിനി വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കഴിയില്ല. കൂടാതെ മൂന്നുവർഷത്തെ പഠനവിലക്കും ഉണ്ട്.ആന്റി റാഗിംഗ് കമ്മിറ്റി 19 പ്രതികൾക്കും അഞ്ചുവർഷത്തെ പഠനവിലക്കാണ് നിർദ്ദേശിച്ചിരുന്നത്. യൂണിവേഴ്സിറ്റി തലത്തിലുള്ള മാനേജിംഗ് കമ്മിറ്റി അത് മൂന്നുവർഷമാക്കി. 19 പ്രതികളും 92 ദിവസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിൽ ഇറങ്ങി. ഇവർ കോളേജിൽ തിരികെ കയറുന്നതിന് കേസുകളുമായി മുന്നോട്ടു പോവുന്നു. അതിനെതിരെ കുടുംബവും.
സിദ്ധാർത്ഥന്റെ മരണവുമായി നേരിട്ട് ബന്ധമുള്ള ഡീൻ എം. കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ആർ.കാന്തനാഥനും ഒരു വർഷത്തിലേറെ സസ്‌പെൻഷനിലായിരുന്നു. ഇപ്പോൾ തിരികെ സർവീസിൽ കയറിയിട്ടുണ്ട്. മണ്ണുത്തി വെറ്ററിനറി കോളേജിലാണ് പ്രവേശനം നൽകിയത്. ഇവർക്ക് തരംതാഴ്ത്തലും സ്ഥലം മാറ്റവും മാത്രമാണ് നൽകിയത്. ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.ഈ രണ്ട് അദ്ധ്യാപകരെയും തിരികെ സർവീസിൽ കയറ്റുന്നതിന് ഇടതുപക്ഷ അദ്ധ്യാപക സംഘടന ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. അവർക്ക് നിയമസഹായത്തിനായി യൂണിവേഴ്സിറ്റിതലത്തിൽ ബക്കറ്റ് പിരിവും നടത്തിയിരുന്നു.


Source link

Back to top button