LATEST
ജെയ്ഷെ വനിതാ വിഭാഗത്തിൽ 5,000ത്തിലേറെ അംഗങ്ങൾ

ഇസ്ലാമാബാദ് : ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് – ഉൽ – മോമിനത്തിൽ 5,000ത്തിലേറെ അംഗങ്ങൾ ചേർന്നെന്ന് അവകാശവാദം. ജെയ്ഷെ തലവൻ മസൂദ് അസറിന്റേതെന്ന പേരിൽ പുറത്തുവന്ന സമൂഹ മാദ്ധ്യമ പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. സംഘടനയിൽ ചേർന്നവർ എല്ലാം പരിശീലനം നേടിയെന്നും പറയുന്നു. ചാവേർ ആക്രമണം നടത്താനുള്ള പരിശീലനവും ഇതിൽപ്പെടുന്നെന്നാണ് വിവരം. അസറിന്റെ സഹോദരി സാദിയ ആണ് ജെയ്ഷെ വനിതാ വിഭാഗത്തിന്റെ മേധാവി.
Source link

