test del 5 copy of del 3
‘ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടി; എനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം വൈക്കത്തെ സിപിഐക്ക്’

വൈക്കം ∙ ജീവനൊടുക്കുന്നതിനു രണ്ടു ദിവസം മുൻപു ഫെയ്സ്ബുക്കിൽ ചെല്ലപ്പൻ ഇട്ട വിഡിയോയിലെ പ്രധാന ആരോപണങ്ങൾ: ‘എന്നെ ഇല്ലാതാക്കാൻ പല ഘട്ടങ്ങളായി സിപിഐ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പിൽനിന്നു നീതി ലഭിച്ചില്ല. കൃഷിമന്ത്രി പി.പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചു. കൃഷിവകുപ്പ് കർഷകർക്ക് നൽകാനായി 3 രൂപ വിലയ്ക്ക് വാങ്ങുന്ന പച്ചക്കറിത്തൈകൾ ഒരു രൂപയ്ക്കു നൽകാമെന്നു മന്ത്രിയുടെ അസിസ്റ്റന്റിനോട് പറഞ്ഞിട്ടും മന്ത്രിയെ കാണാൻ അനുവദിച്ചില്ല.2010 ജൂലൈ മുതൽ സിപിഐ കൂടുതൽ ആക്രമണം ആരംഭിച്ചു. വൈക്കം താലൂക്ക് ഓഫിസിനു മുന്നിൽ നടത്തിയ നിരാഹാര സമരമാണു പ്രകോപനത്തിനു കാരണം. വഴിത്തർക്കവുമായി ബന്ധപ്പെട്ടും പാർട്ടിയുമായി പ്രശ്നങ്ങളുണ്ടായി. തലയാഴം എസ്ഐയോടു പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. 2018ൽ കോട്ടയം കലക്ടറായിരുന്ന ലതാ മാഡം ചേംബറിൽ വിളിച്ച് വിവരങ്ങൾ കേട്ടു. അപേക്ഷ എഴുതി നൽകാൻ ആവശ്യപ്പെട്ടു. അപേക്ഷ നൽകിയതോടെ തലയാഴം വില്ലേജ് ഓഫിസറിൽനിന്നു കലക്ടർ റിപ്പോർട്ട് തേടി. പ്രശ്നത്തിൽ അനുകൂല നടപടിയുമുണ്ടായി.1996 ഫെബ്രുവരി 20നു തോട്ടകം കരയിൽ ചേന്ദ്രോത്തിൽ അപ്പു എന്ന ചെത്തു തൊഴിലാളിക്കു വേണ്ടി ഒരു വഴിത്തർക്കവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളായ ടി.എൻ.രമേശനും പി.ആർ.ശശിയും (ചെത്ത് തൊഴിലാളി വൈക്കം യൂണിയൻ ജോ. സെക്രട്ടറി) ഗൂഢാലോചന നടത്തി. മനോഹരൻ എന്നയാളെ ആറുപേർ ചേർന്നു സിനിമാ സ്റ്റൈലിൽ വെട്ടി. മറ്റൊരു സംഭവത്തിൽ സിഐടിയു ചെത്തുതൊഴിലാളി അംഗമായ നടരാജനെ വെട്ടിനുറുക്കി. പാർട്ടി അംഗമായ നടരാജനെക്കുറിച്ച് സിപിഐ അന്വേഷിച്ചില്ല. പിരിവിനു പാർട്ടിക്ക് ആളെ വേണം. നിരപരാധിയായ ഒരാളെ വെട്ടിനുറുക്കിയിട്ടു പാർട്ടി അന്വേഷിച്ചില്ല.
Source link


