LATEST

കേരളത്തിലെ പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ, ഞങ്ങൾ തൃശൂർക്കാർ അങ്ങനെയല്ല

നാടകനടനെന്ന നിലയിലും അവതാരകൻ എന്ന നിലയിലും സിനിമാ നടനെന്ന നിലയിലുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് ജയരാജ് വാര്യർ. അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾത്തന്നെ പലർക്കും തൃശൂർ സ്റ്റൈലിലുള്ള സംസാരമായിരിക്കും ഓർമവരിക. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തൃശൂർ ഭാഷയെക്കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘തൃശൂർ ഭാഷയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മറ്റ് ജില്ലകളിലുള്ളവരാണ്. അതിന്റെ താളം അങ്ങനെയാണ്. ആ നീട്ടലിന്റെയാണ് ഭംഗി. എന്തുട്ടെടാ, ടാ എന്നൊക്കെ വിളിക്കുമ്പോഴുള്ള ആ നീട്ടലാണ് പ്രത്യേകത. എനിക്ക് തൃശൂർ ഭാഷ പറയാൻ എളുപ്പമാണ്. കാരണം ഞാൻ തൃശൂർക്കാരനാണ്. ഞാൻ എല്ലാ ജില്ലകളിലെ ഭാഷയും സംസാരിക്കും.

ഒബ്സർവേഷനിലൂടെ പഠിച്ചതാണ്. നാടകം കളിക്കുന്ന സമയത്ത് ഞാൻ ഒത്തിരി യാത്ര ചെയ്തിട്ടുണ്ട്. ഞാൻ കൊല്ലത്തുചെന്നുകഴിഞ്ഞാൽ കൊല്ലംകാരനല്ലെന്ന് ആരും പറയില്ല. എന്തുവാ എന്ന് പറഞ്ഞ് തുടങ്ങും. തിരുവനന്തപുരത്തുചെന്നാൽ അവിടത്തെ ഭാഷയിൽ സംസാരിക്കും. മനഃപൂർവമല്ല, വേണ്ടിവന്നാൽ ആ നാട്ടുകാരനാകാൻ എനിക്ക് പറ്റും.

പക്ഷേ എന്റെ നാട്ടിലെ ഭാഷ എന്ന് പറയുമ്പോൾ അതിനകത്തെ ചില പ്രയോഗങ്ങളാണ് ആളുകളെ ചിരിപ്പിക്കുക. അതിൽ ഏറ്റവും പ്രധാനപ്പെട്ട വാക്ക് “തേങ്ങയാണ്” എന്നതാണ്. നീ പോയാൽ എനിക്ക് എന്ത് തേങ്ങയാണ് എന്ന് പറയും. കേരളത്തിന്റെ ഏറ്റവും വലിയ കൽപവൃക്ഷമാണ് തെങ്ങ്, അതിലുണ്ടാകുന്നതാണ് ഈ തേങ്ങ.

കേരളത്തിലെ പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ. ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്. എന്തൂട്ട് തേങ്ങയാണിതെന്നൊക്കെയാണ് പറയാറ്. അല്ലാതെ നാളേരം എന്നേ പറയുകയുള്ളൂ. പിന്നെ രസകരമായൊരു കാര്യം എന്താണെന്നുവച്ചാൽ തൃശൂർക്കാരെല്ലാം ലൈറ്റായി കാണുന്നവരാണെന്നാണ് എന്റെ വിശ്വാസം. ടെൻഷനുകൾ കൂടുതൽ എടുക്കുന്നവരല്ല.’- ജയരാജ് വാര്യർ പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button