LATEST
ജി.സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധം: അമ്പലപ്പുഴയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പാർട്ടിവിട്ടു

ആലപ്പുഴ : സി.പി.എം അംഗത്വം ഉപേക്ഷിച്ച ജി.സുധാകരനെ അമ്പലപ്പുഴയിൽ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ് പാർട്ടി വിട്ടു. ആലപ്പുഴ പ്രസ് ക്ളബ്ബിൽ പത്രസമ്മേളനത്തിലാണ് ജോബ് ഇക്കാര്യം അറിയിച്ചത്. ജില്ലാ-സംസ്ഥാന നേതൃത്വങ്ങളോട് കൂടിയാലോചനയും ചർച്ചയും നടത്താതെ കെ.സി വേണുഗോപാൽ ഏക പക്ഷീയമായി തീരുമാനമെടുത്തതിൽ പ്രതിഷേധിച്ചാണ് 52വർഷം നീണ്ട പാർട്ടി ബന്ധം ഉപേക്ഷിക്കുന്നതെന്ന് ജോബ് പറഞ്ഞു.
Source link



