LATEST
ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം, കൂട്ടത്തോടെ വീട്ടിലെത്തി സിപിഎം നേതാക്കൾ

ആലപ്പുഴ: ജി.സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കെ അവസാനവട്ട അനുനയ ചർച്ചയ്ക്കായി സി.പി.എം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. രാത്രി എട്ടിുമണിയോടെയാണ് സി.പി.എം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അനുനയ ചർച്ച നടത്തിയത്. രാത്രിയിൽ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണ് നേതാക്കൾ സുധാകരനെ സന്ദർശിക്കാനെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ജി.സുധാകരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന വിവരം പറത്തുവന്നെങ്കിസും തന്റെ ഫോണിൽ വിളിവന്നിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.
Source link



