CINEMA

ജി.വി. പ്രകാശിന്റെ നായികയായി മാളവിക മനോജ്

രണ്ടു ചിത്രങ്ങളുമായി ഡൗൺ പിക്‌ചേഴ്സ്

ജി.വി. പ്രകാശിന്റെ നായികയായി മലയാളി താരം മാളവിക മനോജ് എത്തുന്നു. ജോ എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ഹരിഹരൻ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും നായകനും നായികയുമായി എത്തുന്നത്. ജി.വി. പ്രകാശിന്റെ ഡൗൺ പിക്‌ചേഴ്സ് ആണ് നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് തന്നെയാണ് സംഗീതം. ജോ എന്ന ചിത്രത്തിൽ മാളവിക മനോജ് ആയിരുന്നു നായിക. ഡൗൺ പിക്‌ചേഴ്സ് ബാനറിൽ രണ്ടു ചിത്രങ്ങൾ ആണ് ജി.വി. പ്രകാശ് നിർമ്മിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ജി.വി. പ്രകാശും വൈഷ്ണവി ചൈതന്യയുമാണ് നായകനും നായികയും. വിഘ്‌നേഷ് കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജി.വി. പ്രകാശ് നായകനായ ‘അടിയോ” എന്ന ചിത്രത്തിന്റെ സംവിധായകനാണ്വിഘ്‌നേഷ് കാർത്തിക് . അതേസമയം, മാളവിക മനോജ് നായികയായി അഭിനയിച്ച തമിഴ്‌ ചിത്രം ആൺപാവം പൊല്ലാത്തത് വൻ വിജയം ആണ് നേടിയത്. മാളവികയുടെ പ്രകടനം കൈയടി നേടുകയും ചെയ്തു. കലൈയരശൻ തങ്കവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ റിയോ രാജാണ് നായകൻ. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം കുറിച്ച താരം ആണ് മാളവിക മനോജ്. എന്നാൽ, ജോ ആൻഡ് ജോ ആണ് ആദ്യം റിലീസ് ചെയ്തത്. ആനന്ദ് ശ്രീബാല, സുമതി വളവ് എന്നിവയാണ് മറ്റു ചിത്രങ്ങൾ. ‘ഓഹ് ഭാമ അയ്യോ രാമാ എന്ന ചിത്രത്തിലൂടെ തെലുങ്ക് അരങ്ങേറ്റം നടത്തി.


Source link

Related Articles

Back to top button