LATEST
ജി.എസ്.ടി വെർഷൻ 2.0 പ്രകാശനം

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണർ ഡോ. എ. സറഫ് രചിച്ച ‘ജി.എസ്.ടി വെർഷൻ 2.0″ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള ഹൈക്കോടതി ജഡ്ജി എൻ.നഗരേഷ് നിർവഹിച്ചു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര ആദ്യ പ്രതി ഏറ്റുവാങ്ങി. ലാ ട്രസ്റ്റ് ചെയർമാൻ പി.സന്തോഷ് കുമാർ, അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, സെൻട്രൽ ജി.എസ്.ടി അഡിഷണൽ കമ്മിഷണർ സുരേഷ്, മൈനോരിറ്റി കമ്മിഷൻ ചെയർമാൻ എ.എ.റഷീദ്, കാഞ്ചീപുരം എസ്.സി.എസ്.വി.എം.വി യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. കെ.വി.പി രമണകുമാർ, ഡി.സി ബുക്സ് സീനിയർ മാനേജർ എം.ടി ബാബു, എ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Source link



