LATEST
ജി.എസ്.ടി ഓപ്ഷനുകൾ ഏപ്രിൽ ഒന്നിന് പൂർത്തിയാക്കണം

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തെ ഓപ്ഷൻ മാറ്റങ്ങൾ ഏപ്രിൽ ഒന്നിന് മുമ്പ് പൂർത്തിയാക്കണമെന്ന് ജി.എസ്.ടി വാർത്താകുറിപ്പിൽ അറിയിച്ചു.ജി.എസ്.ടി.റിട്ടേൺ മൂന്ന് മാസത്തിലൊരിക്കലോ,പ്രതിമാസമോ എന്ന ഓപ്ഷനും നിലവിലുള്ള രീതി മാറ്റാനുള്ള ഓപ്ഷനും ഏപ്രിൽ 30നകം നൽകണം.ഐ.ജി.എസ്.ടി അടയ്ക്കാതെ വിദേശ രാജ്യത്തിലേക്കും സെസ്സ് യൂണിറ്റുകളിലേക്കും സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് സമർപ്പിക്കുവാനുള്ള സൗകര്യം ഏപ്രിൽഒന്ന്മുതൽ ജി.എസ്.ടി കോമൺ പോർട്ടലിൽ ലഭ്യമാകും.
Source link



