CINEMA
ജിയോ ബ്ലാക്ക്റോക്ക് ഫയർസൈഡ് ചാറ്റ്

മുംബയ്: മുംബയിൽ ജിയോ ബ്ലാക്ക്റോക്ക് ഫയർസൈഡ് ചാറ്റ് സംഘടിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനിയും ബ്ലാക്ക്റോക്ക് സി.ഇ.ഒ ലാറി ഫിങ്കും പങ്കെടുത്തു. അടുത്ത 20-30 വർഷങ്ങളെ ഇന്ത്യയുടെ യുഗമെന്ന് ഇരുവരും വിശേഷിപ്പിച്ചു. ദീർഘകാല വളർച്ചയ്ക്കും നിക്ഷേപത്തിനുമുള്ള ചരിത്രപരമായ ജാലകമെന്നാണ് ഇരു കമ്പനികളുടെയും പങ്കാളിത്തത്തെ അംബാനിയും ഫിങ്കും വിശേഷിപ്പിച്ചത്.ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറ, വികസിക്കുന്ന ഓഹരി വിപണി, ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വളരുന്ന പങ്ക് തുടങ്ങിയവയെക്കുറിച്ചെല്ലാം ഇരു ബിസിനസ് നേതാക്കളും സംസാരിച്ചു.
Source link



