CINEMA

ജിതിൻ കെ. ജോസിന്റെ ചിത്രത്തിൽ ജയസൂര്യ


ക​ള​ങ്കാ​വ​ലി​നു​ശേ​ഷം ​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജ​യ​സൂ​ര്യ​ ​നാ​യ​ക​ൻ.​ ​ഓ​ർ​ഡി​ന​റി,​ ​അ​നാ​ർ​ക്ക​ലി​ ​എ​ന്നീ​ ​ബ്ളോ​ക് ​ബ​സ്റ്റ​റു​ടെ​ ​നി​ർ​മ്മാ​താ​വാ​യ​ ​രാ​ജീ​വ് ​ഗോ​വി​ന്ദ​ൻ​ ​മാ​ജി​ക് ​മൂ​ൺ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​നി​ര​വ​ധി​ ​ഹി​റ്റു​ക​ൾ​ ​സ​മ്മാ​നി​ച്ച​ ​റാ​ഫി​യും​ ​ജി​തി​ൻ​ ​കെ.​ ​ജോ​സും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ക​ള​ങ്കാ​വ​ലി​ന്റെ​ ​പ്ര​ധാ​ന​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഫൈ​സ​ൽ​ ​അ​ലി,​ ​സം​ഗീ​തം​ ​മു​ജീ​ബ് ​മ​ജീ​ദ്,​ ​എ​ഡി​റ്റിം​ഗ് ​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ദീ​പ​ക് ​പ​ര​മേ​ശ്വ​ര​ൻ,​ ​ഇ​ന്ത്യ​യി​ലും​ ​വി​ദേ​ശ​ത്തു​മാ​യി​ ​ഉ​ട​ൻ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​അ​തേ​സ​മ​യം​ ​ആ​ട് 3​ ​നേ​ടു​ന്ന​ ​വ​മ്പ​ൻ​ ​വി​ജ​യ​ത്തി​ന്റെ​ ​ആ​ഘോ​ഷ​ത്തി​ലാ​ണ് ​ജയ​സൂ​ര്യ.​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ്വ​ഹി​ക്കു​ന്ന​ ​ആ​ട് 3,​ ​നാ​ലാം​ ​ഭാ​ഗ​ത്തി​ന്റെ​ ​സൂ​ച​ന​ ​കൂ​ടി​ ​ന​ൽ​കു​ന്നു.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ​ ​ര​തീ​ഷ് ​വേ​ഗ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഓ​പ്പ​റേ​ഷ​ൻ​ ​ത്രാ​ൾ​ ​ആ​ണ് ​ജ​യ​സൂ​ര്യ​യു​ടെ​ ​അ​ടു​ത്ത​ ​മേ​ജ​ർ​ ​പ്രോ​ജ​ക്ട് .​ ​ത്രാ​ലി​ലെ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​മു​ഖം​ ​ന​ഷ്ട​പ്പെ​ട്ട​ ​ല​ഫ്റ്റ​ന​ന്റ് ​കേ​ണ​ൽ​ ​ഋ​ഷി​ ​രാ​ജ​ല​ക്ഷ്മി​ ​നാ​യ​രാ​യാ​ണോ​ ​ജ​യസൂ​ര്യ​ ​എ​ത്തു​ന്ന​തെ​ന്ന്പ്രേ​ക്ഷ​ക​ർ​ ​ഉ​റ്റു​ ​നോ​ക്കു​ന്നു.​ 2017​ ​മാ​ർ​ച്ചി​ൽ​ ​പു​ൽ​ഗാമാ​യി​ലെ​ ​ത്രാ​ളി​ൽ​ ​ന​ട​ന്ന​ ​ഭീ​ക​ര​വി​രു​ദ്ധ​ ​ഓ​പ്പ​റേ​ഷ​നി​ൽ​ ​ഋ​ഷി​ ​രാ​ജ​ല​ക്ഷ്മി​ ​നാ​യ​രു​ടെ​ ​മു​ഖ​ത്തി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.​ ​വ​യ​നാ​ട് ​ദു​ര​ന്ത​സ​മ​യത്ത് ​മു​ഖ​ത്ത് ​ക​റു​പ്പ് ​മാ​സ്ക് ​ധ​രി​ച്ച് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ ​ആ​ ​പ​ട്ടാ​ള​ക്കാ​ര​നെ​ ​മ​ല​യാ​ളി​ക​ൾ​ ​മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല.​അ​തേ​സ​മ​യം​ ​വി​നാ​യ​ക​നോ​ടൊ​പ്പം​ ​ജ​യ​സൂ​ര്യ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ഫാ​ന്റ​സി​ ​കോ​മ​ഡി​ ​ചി​ത്രം​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.
അ​നു​ഗ്ര​ഹീ​ത​ൻ​ ​ആ​ന്റ​ണി​ക്കു​ശേ​ഷം​ ​പ്രി​ൻ​സ് ​ജോ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​റാ​പ് ​സിം​ഗ​ർ​ ​ബേ​ബി​ ​ജീ​ൻ​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​മ​ണി​ക​ണ്ഠ​ൻ​ ​ആ​ചാ​രി,​ ​നി​ഹാ​ൽ​ ​എ​ന്നി​വ​രും​ ​നി​ര​വ​ധി​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​ ​നി​ര​ക്കു​ന്നു.​ ​ജ​യിം​സ് ​സെ​ബാ​സ്റ്റി​ൻ​ ​ആ​ണ് ​തി​ര​ക്ക​ഥ.
എ​ബ്രാ​ഹാം​ ​ഓ​സ്‌​ല​റി​നു​ശേ​ഷം​ ​നേ​ര​മ്പോ​ക്ക് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ്,​ ​ഇ​ർ​ഷാ​ദ് ​എം.​ ​ഹ​സ്സ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.
ജ​യ​സൂ​ര്യ​യു​ടെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ക​ത്ത​നാ​ർ​ ​മേ​യി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​റോ​ജി​ൻ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​മാ​നു​ഷി​ക​ ​ശ​ക്തി​ക​ളു​ണ്ടെ​ന്ന് ​വി​ശ്വ​സി​ച്ചി​രു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​പു​രോ​ഹി​ത​നാ​യ​ ​ക​ട​മ​റ്റ​ത്ത് ​ക​ത്ത​നാ​രു​ടെ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​ചി​ത്രം.​അ​നു​ഷ്ക​ ​ഷെ​ട്ടി,​ ​പ്ര​ഭു​ദേ​വ,​ ​സാ​ന്റി​​ ​മാ​സ്റ്റ​ർ,​ ​വി​നീ​ത്,​ ​ക​മ​ൽ​ ​പ്രീ​ത് ​യാ​ദ​വ്,​ ​ഹ​രീ​ഷ് ​ഉ​ത്ത​മ​ൻ,​ ​സ​നൂ​പ്​ ​സ​ന്തോ​ഷ്,​ ​ദേ​വി​ക​ ​സ​ഞ്ജ​യ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​ ​ആ​ർ.​ ​രാ​മ​നാ​ന്ദ്,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നീ​ൽ​ ​ഡി​ ​കു​ഞ്ഞ,​ ​ശ്രീ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം. പി​.ആർ.ഒ എസ്. ദി​നേശ്.


Source link

Related Articles

Back to top button