ജാതിവെറി മൂത്തു, 5 തന്ത്രിമാരെ കൂടൽ മാണിക്യം ദേവസ്വം വിലക്കി

കൊച്ചി: കഴകക്കാരനായി ഈഴവനെ നിയമിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം ചടങ്ങുകൾ ബഹിഷ്കരിച്ച അഞ്ചു തന്ത്രിമാരെ മാറ്റി നിറുത്താൻ ദേവസ്വം തീരുമാനിച്ചു. ആദ്യപടിയായി, ഏപ്രിൽ 28ന് ആരംഭിക്കുന്ന ക്ഷേത്രോത്സവത്തിന്റെ എല്ലാ താന്ത്രിക ചടങ്ങുകളിൽ നിന്നും ഇവരെ നീക്കി. ആറു തന്ത്രികുടുംബങ്ങളിൽ പ്രധാനപ്പെട്ട വെളുത്തേടത്ത് തരണനല്ലൂർ കുടുംബത്തിന് ഉത്സവത്തിന്റെ പൂർണമായ ചുമതല നൽകി. പുരാതനമായ കൂടൽ മാണിക്യം ഭരതക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം വെളുത്തേടത്ത് തരണനല്ലൂർ മനയ്ക്കായിരുന്നു. തായ്വഴികൾ പിരിഞ്ഞപ്പോൾ നെടുമ്പിള്ളി, കിടങ്ങശേരി, ചെമ്പാപ്പള്ളി കുടുംബങ്ങൾക്കും തന്ത്രിപദവി നൽകി. അണിമംഗലം, നഗരമണ്ണ് മനക്കാരെ രാജഭരണകാലത്ത് നിയമിച്ചു. വർഷം രണ്ട് മാസം വീതമാണ് ഇവർക്ക് ചുമതല. വിശേഷചടങ്ങുകളും ഇതുപ്രകാരം വീതം വച്ചിട്ടുണ്ട്. ഇവരിലെ മൂപ്പിളമ തർക്കം ദേവസ്വത്തിന് സ്ഥിരം തലവേദനയാണ്.
Source link



