test del 5 copy of del 3

ജയിലിൽനിന്ന് ജയിച്ച കുഞ്ഞമ്പു; ഇത്തവണ ‘കമ്യൂണിസ്റ്റുകാരുടെ’ മത്സരം, പ്രചാരണച്ചൂടിൽ പയ്യന്നൂർ


കണ്ണൂർ∙ രണ്ട് കമ്യൂണിസ്റ്റുകാർ ഏറ്റുമുട്ടുന്ന മണ്ഡലമായതിനാൽ പയ്യന്നൂരിൽ തിരഞ്ഞെടുപ്പിന് ഇത്തവണ പ്രചാരണച്ചൂട് കൂടുതലാണ്. കമ്യൂണിസ്റ്റുകാരെ മാത്രം ജയിപ്പിച്ച മണ്ഡലത്തിൽ വലതുപക്ഷത്തുള്ള കമ്യൂണിസ്റ്റുകാരനെയാണോ ഇടതുപക്ഷത്തുള്ള കമ്യൂണിസ്റ്റുകാരനെയാണോ ജനം ജയിപ്പിക്കുക എന്നാണ് അറിയേണ്ടത്. ചൈനാ ചാരനെന്ന് മുദ്രകുത്തപ്പെട്ട് ജയിലിൽ കിടക്കുകയായിരുന്ന കമ്യൂണിസ്റ്റുകാരനെ ജയിപ്പിച്ച് നിയമസഭയിലേക്ക് അയച്ച ചരിത്രവും പയ്യന്നൂരിനുണ്ട്. 1964 ഡിസംബർ 31ന് ആയിരുന്നു അത്. 16 മാസം അദ്ദേഹത്തിനു ജയിലിൽ കഴിയേണ്ടി വന്നു. തിരഞ്ഞെടുപ്പു സമയത്ത് സ്ഥാനാർഥി ജയിലിലായിരുന്നതിനാൽ കുഞ്ഞമ്പുവിന്റെ വലിയൊരു ചിത്രവുമായാണു തിരഞ്ഞെടുപ്പു റാലിയും പ്രചാരണവും നടത്തിയത്. കോൺഗ്രസിലെ വി.കെ. കുഞ്ഞിക്കൃഷ്ണൻ നായരെ 12,475 വോട്ടുകൾക്കാണു നേരിട്ട് പ്രചാരണത്തിന് എത്താതെ ജയിലിൽ കിടന്നു മത്സരിച്ച കുഞ്ഞമ്പു തോൽപിച്ചത്. ആ നിയമസഭ ചേരാതെ തന്നെ പിരിച്ചുവിട്ടു. 1967, 1970 തിരഞ്ഞെടുപ്പുകളിലും പയ്യന്നൂരിൽ നിന്ന് എ.വി. കുഞ്ഞമ്പു മിന്നുന്ന ജയം േനടി.അഭിനവ് ഭാരത് യുവജന സംഘത്തിന്റെ സ്ഥാപകനേതാവായ അദ്ദേഹം കർഷകസംഘം കെട്ടിപ്പടുക്കുന്നതിൽ ആദ്യം മുതൽ മുന്നിലുണ്ടായിരുന്നു. ഐതിഹാസികമായ കരിവെള്ളൂർ സമരം ഉൾപ്പെടെയുള്ള കർഷക പോരാട്ടങ്ങൾക്കും മുന്നേറ്റങ്ങൾക്കും കുഞ്ഞമ്പുവിന്റെ നേതൃത്വമുണ്ടായിരുന്നു.


Source link

Back to top button