LATEST

‘സകലതിന്റേയും നമ്പർ പുറംലോകമറിയും’; രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ ചിത്രം കോൺഗ്രസ് പുറത്തുവിട്ടതിനെതിരെ സരിൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയുടെ ചിത്രങ്ങൾ കോൺഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് ഡോ.പി സരിൻ. പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സരിൻ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ നിയന്ത്രിക്കുന്ന ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് യുവതിയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്.

ഉന്നത കോണ്‍ഗ്രസ് നേതാക്കളടക്കം അംഗങ്ങളായ ഗ്രൂപ്പില്‍ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സരിന്‍ ആരോപിക്കുന്നു. പരാതി നല്‍കിയിട്ടുണ്ടെന്നും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണരൂപം

കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റും കമന്റും ഒക്കെ നിയന്ത്രിക്കുന്ന ഇൻസ്റ്റൻൻ്റ് റെസ്പോൺസ് ടീമിൻ്റെ വാട്സാപ്പ് ഗ്രൂപ്പ് ആണ് IRT Content Sharing. അതിൽ ഒരു മഹാൻ നൽകിയ ആഹ്വാനത്തിന്റെ സ്ക്രീൻഷോട്ട്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച്‌, അവരുടെ ഐഡന്റിറ്റി വെളിവാക്കിയത്‌ കോൺഗ്രസിലെ സമ്മുന്നത നേതാക്കൾ അടക്കം ഉൾപ്പെടുന്ന ഈ ഗ്രൂപ്പിൽ നടന്ന ഗൂഢാലോചനയാണ്.എന്നാൽ തങ്ങൾക്ക്‌ ഇതുമായി ബന്ധമില്ലെന്നാണ് കോൺഗ്രസ്‌ പക്ഷം. ബന്ധങ്ങൾ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

അതിലെ അഡ്മിന്മാർക്ക് രണ്ട് ഉപദേശങ്ങൾ തരാം:

1. ഇത്രയൊക്കെയേയുള്ളൂ നിങ്ങളുടെ കടുത്ത അനുഭാവികളെ മാത്രം വർഷങ്ങളായി ഫിൽട്ടർ ചെയ്ത് ചേർത്ത ഗ്രൂപ്പിൻ്റെ വിശ്വാസ്യത എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. എന്നിട്ട്, അവനവൻ ഉപയോഗിക്കുന്ന വാട്സാപ്പ് നമ്പറുകൾ എന്നന്നേക്കുമായി ഉടൻ ഉപേക്ഷിക്കുക.

ബിക്കോസ്, കേരള പൊലീസ് ഈസ് ലുക്കിങ് ഫോർ യൂ ആൾ. പരാതി പോയിട്ടുണ്ട്.

2. ആഹ്വാന പോസ്റ്റിട്ട മഹാൻ്റെ നമ്പർ മാത്രമേ ഇപ്പോ ഞാനായിട്ട് ഇവിടെ പരസ്യപ്പെടുത്തുന്നുള്ളൂ. ഈ യന്ത്രം ഇനിയും പ്രവർത്തിപ്പിച്ചാൽ സകലതിൻ്റേയും നമ്പർ പുറം ലോകം അറിയും.

നിങ്ങളുടെ ഡൽഹിയിലെ വക്കീൽ മാഡത്തിൻ്റെ വാക്കുകൾ കടമെടുത്താൽ: “ഈ കള്ളക്കളി ഇവിടെ അവസാനിക്കണം.”ഭയമില്ലാത്തവർ ഇതു പോലെ പോസ്റ്റും !


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button