LATEST

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ : ജെയ്ഷെ കമാൻഡറെയുൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കിഷ്‌ത്വാറിൽ നടന്ന ഓപ്പറേഷനിൽ ജെയ്ഷെ കമാൻഡറുൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു.

പാക് ഭീകര സംഘടനയായ ജെയ്‌ഷേ മുഹമ്മദിന്റെ ഉന്നത കമാൻഡർ സൈഫുള്ള ബലൂചിനെയാണ് വധിച്ചത്. ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചത്രൂ മേഖലയിലുള്ള വനത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് ഓപ്പറേഷൻ ട്രാഷി-1 എന്ന പേരിൽ പൊലീസും സൈന്യവും തെരച്ചിൽ നടത്തിയത്. ഇന്നലെ രാവിലെ 11നായിരുന്നു ഏറ്റുമുട്ടൽ തുടങ്ങിയത്. ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും സൈന്യം ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു. പ്രദേശത്തുനിന്ന് രണ്ട് എ.കെ 47 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ മാസം ചത്രൂ വനമേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നിരവധി ഏറ്റുമുട്ടലുകളുണ്ടായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.

​ ​ല​ഷ്‌​ക​‌​റേ​ ​ബ​ന്ധം​: എ​ട്ടു​പേ​ർ​ ​അ​റ​സ്റ്റിൽ

ന്യൂ​ഡ​ൽ​ഹി​:​ ​ചെ​ങ്കോ​ട്ട​യി​ല​ട​ക്കം​ ​രാ​ജ്യ​ത്തെ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ​ല​ഷ്‌​ക​റേ​ ​ത്വ​യ്ബ​ ​പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്ന​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​നി​ടെ​ ​എ​ട്ടു​പേ​രെ​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്‌​തു.​ ​ല​ഷ്‌​ക​റേ​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​ആ​റു​ ​പേ​ർ​ ​ത​മി​ഴ്നാ​ട്ടി​ലും,​ ​ര​ണ്ടു​പേ​ർ​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലു​മാ​ണ് ​പി​ടി​യി​ലാ​യ​ത്.
ത​മി​ഴ്നാ​ട് ​തി​രു​പ്പൂ​രി​ലെ​ ​വ​സ്ത്ര​നി​‌​‌​ർ​മ്മാ​ണ​ ​ഫാ​ക്‌​ട​റി​ക​ളി​ൽ​ ​നി​ന്നാ​ണ് ​മി​സാ​നൂ​ർ​ ​റ​ഹ്‌​മാ​ൻ,​ ​മു​ഹ​മ്മ​ദ് ​ഷാ​ബ​ത്ത്,​ ​ഉ​മ​ർ,​ ​മു​ഹ​മ്മ​ദ് ​ലി​താ​ൻ,​ ​മു​ഹ​മ്മ​ദ് ​ഷാ​ഹി​ദ്,​ ​മു​ഹ​മ്മ​ദ് ​ഉ​ജ്ജ​ൽ​ ​എ​ന്നി​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പി​ടി​യി​ലാ​യ​വ​രി​ൽ​ ​ചി​ല​ർ​ ​ബം​ഗ്ലാ​ദേ​ശ് ​പൗ​ര​ന്മാ​രാ​ണെ​ന്നും​ ​സം​ശ​യ​മു​ണ്ട്.​ ​ഇ​വ​രു​ടെ​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​വ്യാ​ജ​മാ​ണോ​യെ​ന്നും​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​ത​മി​ഴ്നാ​ട്,​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​പൊ​ലീ​സി​ന്റെ​യും​ ​വി​വി​ധ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​യും​ ​ഏ​കോ​പ​ന​ത്തോ​ടെ​യാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.
പാ​ക് ​ചാ​ര​സം​ഘ​ട​ന​യാ​യ​ ​ഐ.​എ​സ്.​ഐ​യു​ടെ​യും​ ​ബം​ഗ്ളാ​ദേ​ശി​ലെ​ ​ഭീ​ക​ര​ഗ്രൂ​പ്പി​ന്റെ​യും​ ​ഒ​ത്താ​ശ​യോ​ടെ​ ​സ്‌​ഫോ​ട​ന​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​യെ​ന്നാ​ണ് ​സൂ​ച​ന.​ ​എ​ട്ടു​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ 16​ ​സിം​ ​കാ​ർ​ഡു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഡ​ൽ​ഹി​യ​ട​ക്ക​മു​ള്ള​ ​ന​ഗ​ര​ങ്ങ​ളു​ടെ​ ​ദൃ​ശ്യ​ങ്ങ​ളും​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി.​ ​ഇ​വ​രു​ടെ​ ​സാ​മ്പ​ത്തി​ക​ ​ഉ​റ​വി​ട​ത്തെ​ ​കു​റി​ച്ചും​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.


​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ബം​ഗ്ലാ​ദേ​ശി​ൽ​ ​നി​ന്ന്
പാ​കി​സ്ഥാ​നി​ൽ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​ഭീ​ക​ര​ൻ​ ​ബം​ഗ്ലാ​ദേ​ശി​ലി​രു​ന്ന് ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കു​ന്നു​വെ​ന്ന​ ​സൂ​ച​ന​ക​ൾ​ ​ഏ​ജ​സി​ക​ൾ​ക്ക് ​ല​ഭി​ച്ചു.​ ​ഇ​യാ​ൾ​ ​കാ​ശ്‌​മീ​ർ​ ​സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​ ​നി​ന്ന് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​നി​‌​ർ​ണാ​യ​ക​ ​വി​വ​രം​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​ല​ഭി​ച്ചെ​ന്നും​ ​അ​റി​യു​ന്നു.


Source link

Related Articles

Back to top button