LATEST

കിഫ്ബി വഴി ദേശീയപാത വികസനത്തിന് മാത്രം നൽകിയത് 5600 കോടി,​ കേരളത്തിന്റെ നേട്ടങ്ങൾക്ക് കാരണം തുടർ ഭരണമെന്ന് മുഖ്യമന്ത്രി

ദുബായ്: കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96000 കോടി രൂപ കിഫ്ബി വഴി ചെലവഴിച്ചു. സ്റ്റാർട്ടപ്പ് പറുദീസയായി കേരളം മാറി. തുടർഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയ പാതാ വികസനത്തിന് മാത്രം 5600 കോടി രൂപ നൽകിയതെന്നും പിണറായി പ്രസംഗത്തിൽ വ്യക്തമാക്കി.


കിഫ്ബി വഴി ചെലവാഴിച്ചതിന്റെ തെളിവ് കേരളത്തിൽ നോക്കിയാൽ കാണാം. ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലോക കേരളസഭയോട് സഹകരിക്കാൻ നേരത്തേ ചിലർ വിമുഖത കാണിച്ചിരുന്നു. ഇനി ആ ബുദ്ധിമോശം ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button