LATEST

ജനറൽ ആശുപത്രിയിലെത്തിയ വയോധികന്റെ തലയിൽ ചക്കവീണു

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയ വയോധികന്റെ തലയിൽ ചക്കവീണു. അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിൽ എനർജി ഓഫീസറായിരുന്ന ഓമല്ലൂർ കോലേലിൽ ഗംഗാധരൻ നായർക്കാണ് (78) പരിക്കേറ്റത്. ബോധരഹിതനായി നിലത്തുവീണ ഇദ്ദേഹത്തിന്റെ തലയ്ക്കും കഴുത്തിനും കാൽമുട്ടിനുമാണ് പരിക്ക്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കേന്ദ്രസർക്കാർ ജീവനക്കാർക്ക് എച്ച്.എൽ.എൽ ഫാർമസിയിൽ നിന്ന് നൽകുന്ന മരുന്നിന്റെ ബിൽ ഒപ്പിടാനാണ് ഇദ്ദേഹമെത്തിയത്. ഹൃദയം, കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നയാളാണ്. നടന്ന് കാഷ്വാലിറ്റിക്ക് സമീപത്തെ പ്ളാവിന്റെ ചുവട്ടിലെത്തിയപ്പോഴാണ് ചക്ക വീണത്. കാഷ്വാലിറ്റിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയ ശേഷമാണ് ബോധം വീണത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ഗംഗാധരൻ നായർ പറഞ്ഞു. തനിക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button