CINEMA
ജനനായകൻ, കേരളത്തിലെ വിതരണാവകാശത്തിന് 20 കോടി

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ജന നായകന്റെ കേരളത്തിലെ വിതരണാവകാശം 20 കോടി രൂപയ്ക്ക് എസ്.എസ്.ആർ എന്റർടെയ്ൻമെന്റ്സ് കരസ്ഥമാക്കി. ഒരു അന്യഭാഷാ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ തുകയാണിത്. പൊങ്കൽ പ്രമാണിച്ച് ജനുവരി 9ന് ലോക വ്യാപകമായി ജനനായകൻ റിലീസ് ചെയ്യും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡേ, മമിത ബൈജു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ.
Source link



